പാലക്കാട് :പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ജയത്തില്‍ ഭയങ്കര സന്തോഷമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ആദ്യമായി ആണ് മുന്നണി ഒരു അവസരം തരുന്നത്. സ്ഥാനാര്‍ഥി എന്ന നിലയില്‍ ഇത്രയും ഭാഗ്യം കിട്ടിയ ഒരാള്‍ ഉണ്ടോ എന്നറിയില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വോട്ടര്‍മാരെ കാണുക മാത്രമായിരുന്നു തന്റെ ജോലി. ബാക്കി എല്ലാ കാര്യങ്ങളും മുതിര്‍ന്ന നേതാക്കളും ആണ് ചെയ്തതെന്ന് രാഹുല്‍ പറഞ്ഞു. പാലക്കാട് എല്ലാവരും ഒരു ടീം ആയിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഇത് പാലക്കാടിന്റെ വിജയമാണെന്നും പാലക്കാട് ആഗ്രഹിച്ച വിജയമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ അടക്കം ഉണ്ടായ വലിയ തോതിലുള്ള പിന്തുണയുടെയും മുന്നണിയുടെയും വിജയമായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.