കോഴിക്കോട് മിനി പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം; ഒരാള്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക്
കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പിക്കപ്പ് വാനിൽ മൂന്ന് മലയാളികളും 14 ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ 17പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 15 പേരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരിൽ ഒരാളാണ് മരിച്ചത്.
ഇന്ന് വൈകിട്ട് ഏഴോടെയാണ് മേലേ കൂമ്പാറയിൽ വെച്ച് അപകടമുണ്ടായത്. അപകടം ഉണ്ടായ ഉടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി. നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞ വാഹനം ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെത്തിച്ചത്. അപകടത്തിൽ വാഹനം ഭാഗികമായി തകര്‍ന്നു.
കടലിൽ കുളിക്കുന്നതിനിടെ അപസ്മാരമുണ്ടായി; വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു, രക്ഷകരായി സഹപാഠികള്‍