പാലക്കാട്: സംസ്ഥാനതല യുവജന കലാ കായികമേള കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് യുവജന വിദ്യാർത്ഥി ഫോറങ്ങളും പാലക്കാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി ധോണി ലീഡ്  കോളേജിൽ കെ എഫ് ബി ജില്ലാ പ്രസിഡണ്ട് വി എൻ ചന്ദ്രമോഹന്റെ അധ്യക്ഷതയിൽ ഒളിമ്പ്യൻ പ്രീജ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
ലീഡ് കോളേജ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. രാജ് കിഷൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ലാൽ ജി കുമാർ, ജനാർദ്ദനൻ പുതുശ്ശേരി ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.അസൻമുഹമ്മദ് ഹാജി, തോമസ്, അലി പുല്ലാര, പി.സാബിർ, തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് മൂന്ന് വേദികളിലായി കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. തുടര്‍ന്ന് കായിക മത്സരങ്ങൾ നടത്തി. സംസ്ഥാന തലത്തിലെ വിവിധ ജില്ലകളിൽ നിന്നും 300 ഓളം കാഴ്ച പരിമിതരായ കലാ കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച 2 മണിക്ക് നടക്കുന്ന സമാപന സമ്മേളനം അഡ്വ. ശാന്തകുമാരി എം എൽ എ ഉദ്ഘാടനം ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *