തിരുവനന്തപുരം: ഇന്ത്യയിലെ റീട്ടെയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 60 ശാഖകളുമായി കേരളത്തില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നത് തുടരുന്നു.
 സംസ്ഥാനത്ത് 531 നെറ്റ്വര്‍ക്ക് ആശുപത്രികളുടേയും 53,000 ഏജന്റുമാരുടെയും ശക്തമായ ശൃംഖലയുള്ള സ്റ്റാര്‍ ഹെല്‍ത്ത് 21 ലക്ഷം ആളുകള്‍ക്ക് പരിരക്ഷയേകി. കേരളത്തില്‍ സ്റ്റാര്‍ ഹെല്‍ത്തിന്റെ വിപണി വിഹിതം 72 ശതമാനമാണ്. 
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ 2,650 കോടി രൂപയുടേയും ക്ലെയിമുകള്‍ തീര്‍പ്പാക്കി. വൈവിധ്യമാര്‍ന്ന ജനങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യപരിരക്ഷ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന കമ്പനിയുടെ പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നത്.
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ സുപ്രധാന മേഖലയാണ് കേരളമെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് സനന്ദ് കുമാര്‍ പറഞ്ഞു. ഇവിടെയുളള വൈവിധ്യമാര്‍ന്ന ജനതയും ഏറെ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യ സേവന മേഖലയും സമഗ്രമായ ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങളെ സഹായിക്കുന്നു. 
ഹോം ഹെല്‍ത്ത് കെയര്‍ സേവനം, കാഴ്ച പരിമിധിയുള്ളവര്‍ക്കായി ബ്രെയിലി പോളിസി, ഫ്രീ ടെലി മെഡിസിന്‍, സമഗ്ര വാക്‌സിനേഷന്‍ കാമ്പെയിന്‍ പോലുള്ളവ അവതരിപ്പിച്ച് തങ്ങളുടെ തുടര്‍ന്നു കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ കൂടുതല്‍ പേരിലേക്ക് സേവനം എത്തിക്കാനും ഇവിടെയുള്ളവരുടെ മൊത്തത്തിലുള്ള ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും തങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. 
കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ക്ക് അനുസൃതമായി എല്ലാവര്‍ക്കും യോജിക്കുന്നതും ഉള്‍ക്കൊള്ളുന്നതുമായ ഇന്‍ഷുറന്‍സ് സേവനങ്ങളും സ്റ്റാര്‍ ഹെല്‍ത്തിന്റെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്ന് സനന്ദ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
 സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 2024 സാമ്പത്തിക വര്‍ഷത്തില്‍ തീര്‍പ്പാക്കിയത് 740 കോടി മൂല്യമുള്ള ക്ലെയിമുകളാണ്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 2,650 കോടി രൂപയുടെ ക്ലെയിം തീര്‍പ്പാക്കി. സ്റ്റാര്‍ ഹെല്‍ത്ത് പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ 52,000 കോടി രൂപ മൂല്യം വരുന്ന 1.1 കോടി ക്ലെയിമുകളാണ് തീര്‍പ്പാക്കിയത്. പ്രതിദിനം 25 കോടി രൂപയുടെ ക്ലെയിമുകള്‍ പ്രോസസ്സ് ചെയ്യുന്ന കമ്പനി ഓരോ മിനിറ്റിലും 4 ക്ലെയിമുകള്‍ക്ക് അംഗീകാരം നല്‍കുന്നു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *