ഷാര്‍ജ: വയനാട്, പാലക്കാട്, ചേലക്കര തിരഞ്ഞെടുപ്പ് യുഡിഎഫ് തകര്‍പ്പന്‍ വിജയം വര്‍ഗ്ഗീയതക്കും ജനദ്രോഹ സര്‍ക്കാറുകള്‍ക്കുമെതിരായ മതേതര ചേരിയുടെ മുന്നേറ്റമാണെണ് ഇന്‍കാസ് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.സി അബൂബക്കര്‍. 
ചേലക്കരയില്‍ ഉണ്ടായിരുന്ന ഇടതുപക്ഷത്തിന്റെ മൃഗീയ ഭൂരിപക്ഷം നാലിലൊന്നായി കുറക്കാന്‍ കഴിഞ്ഞു. പാലക്കാടും വയനാടും ചരിത്ര ഭൂരിപക്ഷം യു ഡി എഫ് നേടി. ഇതും വരും കാലങ്ങളിലേക്കുള്ള ചൂണ്ടു പലകയാണ്. മുഖ്യമന്ത്രിയെ നിഷ്ഫലമായി സംരക്ഷിക്കാന്‍ മകളുടെ കെട്ടിയവന്‍ മാത്രമെ ഉണ്ടായുള്ളു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ ജനവിധി മാനിച്ച് പിണറായി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 വിജയത്തില്‍ പങ്കാളികളായ കെ പി സി സി , ഇന്‍കാസ് നേതാക്കളെയും പ്രവര്‍ത്തകരെയും പ്രത്യേകം അഭിനന്ദിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *