തിരുവനന്തപുരം: ജയിച്ചത് രാഹുല്‍ അല്ല ഷാഫിയും ഷാഫിയുടെ വര്‍ഗീയതയുമാണെന്നാണ് പത്മജ വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
ഇല്ലാത്ത വര്‍ഗീയത പറഞ്ഞു ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉടനെ പണി കിട്ടുമെന്നും പജ്മജ ഓര്‍മിപ്പിച്ചു. 
എവിടെയാണ് വോട്ട് കുറഞ്ഞതെന്നും എന്ത് കൊണ്ട് കുറഞ്ഞെന്നും കണ്ടുപിടിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. മതേതരത്വം പറഞ്ഞു നടന്ന കോണ്‍ഗ്രസ്സ് ഒരു തീവ്ര വര്‍ഗീയ പാര്‍ട്ടി ആണെന്ന് തെളിയിച്ചു.
എം എം ഹസ്സാനെ പോലുള്ളവരും അന്‍വര്‍ സാദത്തിനെയും സിദ്ദിഖ്നെയും പോലുള്ളവരെ കടത്തി വെട്ടി അവരെ ഒന്നുമല്ലാതാക്കി അവരില്‍ ഞാന്‍ മാത്രമാണ് ശരിക്കുള്ള നേതാവ് എന്ന് ഷാഫി തെളിയിച്ചു  പത്മജ വേണുഗോപാല്‍ വ്യക്തമാക്കി.
 
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇവിടെ ജയിച്ചത് രാഹുല്‍ അല്ലാ. ഷാഫിയും ഷാഫിയുടെ വര്‍ഗീയതയും ആണ്. എവിടെയാണ് യു ഡി എഫിന് വോട്ട് കൂടിയത് എന്ന് കണ്ടാല്‍ മനസ്സിലാകും. ഇല്ലാത്ത വര്‍ഗീയത പറഞ്ഞു ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉടനെ പണി കിട്ടും. 
എന്തായാലും ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചു. ബിജെപി യും സ്വയം ഒരു ആത്മ പരിശോധന നടത്തണം. അതു കൊണ്ട് ഒരു തെറ്റുമില്ല. എവിടെയാണ് വോട്ട് കുറഞ്ഞതെന്നും എന്ത് കൊണ്ട് കുറഞ്ഞെന്നും കണ്ടുപിടിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. 
മതേതരത്വം പറഞ്ഞു നടന്ന കോണ്‍ഗ്രസ്സ് ഒരു തീവ്ര വര്‍ഗീയ പാര്‍ട്ടി ആണെന്ന് തെളിയിച്ചു. എം എം ഹസ്സാനെ പോലുള്ളവരും അന്‍വര്‍ സാദത്തിനെയും സിദ്ദിഖ്നെയും പോലുള്ളവരെ കടത്തി വെട്ടി അവരെ ഒന്നുമല്ലാതാക്കി അവരില്‍ ഞാന്‍ മാത്രമാണ് ശരിക്കുള്ള നേതാവ് എന്ന് ഷാഫി തെളിയിച്ചു.
ഞാന്‍ പറഞ്ഞതില്‍ സിദ്ദിഖ് ഒഴിച്ചുള്ളവര്‍ മതേതരത്വം കാത്തു സൂക്ഷിക്കുന്നവരാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. വര്‍ഗീയത മാത്രം കളിക്കുന്ന ഷാഫിയെ പോലുള്ളവരെ സൂക്ഷിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed