എഐഎഎം സംഘടനയുടെ ഇന്ത്യന്‍-അമേരിക്കന്‍ ന്യൂനപക്ഷ ക്ഷേമത്തിനുള്ള ഗ്ലോബല്‍ പീസ് അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. പുതുതായി രൂപീകരിച്ച സര്‍ക്കാരിതര സംഘടനയാണ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ മൈനോറിറ്റീസ് (എഐഎഎം). യുഎസിലെ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിനായാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

സംഘടനയുടെ പ്രവര്‍ത്തനം വെള്ളിയാഴ്ച മേരിലാന്‍ഡിലെ സ്ലിഗോ സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ് ചര്‍ച്ചില്‍ നടന്ന പരിപാടിയോടെ ആരംഭിച്ചു. ചടങ്ങിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂനപക്ഷ ഉന്നമനത്തിനുള്ള ഡോ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ഗ്ലോബല്‍ പീസ് അവാര്‍ഡ് നല്‍കി ആദരിച്ചു. അതേസമയം, മോദിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

സമഗ്ര വികസനത്തിനും ന്യൂനപക്ഷ ക്ഷേമത്തിനും വേണ്ടിയുള്ള മോദിയുടെ ശ്രമങ്ങളെ മാനിച്ച് വാഷിംഗ്ടണ്‍ അഡ്വെന്റിസ്റ്റ് യൂണിവേഴ്സിറ്റിയും എഐഎഎമ്മും സംയുക്തമായാണ് അവാര്‍ഡ് സമ്മാനിച്ചത്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed