തൊടുപുഴ: അച്ചന്‍കവലയില്‍ കാറിടിച്ച് കാല്‍ നട യാത്രക്കാരന്‍ മരിച്ചു.. ബുധനാഴ്ച്ച വൈകിട്ട് എഴിന് റോഡ് മുറിച്ച് കടക്കുന്നതിനിടെ നിരപ്പേല്‍ പുത്തന്‍ പുരയില്‍ ജി എം വര്‍ക്കി ( കുഞ്ഞ് ഞാറയ്ക്കല്‍ -86 ) ക്കാണ് അപകടം ഉണ്ടായത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കദളിക്കാട് വിമല മാതാ പള്ളിയില്‍ സംസ്‌കാരം നടത്തി. ഭാര്യ ചിന്നമ്മ കലയന്താനി കപ്യാരുമലയില്‍ കുടുംബാഗം. മക്കള്‍: മെര്‍ളി ജോസഫ്, മാത്യു എന്‍ വി, പുഷ്പാ ജോഷി.
മരു. മക്കള്‍ കെ സി ജോസഫ് കാരകുന്നേല്‍ പന്നിമറ്റം,നൈസി മാത്യു പടയാട്ടില്‍ അങ്കമാലി, ജോഷി ജോര്‍ഞ്ജ് കളപ്പുരക്കല്‍ പൈങ്ങോട്ടൂര്‍ , വാഴക്കുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.