52 കോടി, ലേലത്തില്‍ വിറ്റ ലോകത്തിലെ ഏറ്റവും വില കൂടിയ ‘പഴ’ത്തിന്‍റെ വില

2019 ല്‍ കലാലോകത്തെ ഞെട്ടിച്ച ഒരു പ്രദര്‍ശനം നടന്നു. പ്രശസ്ത ഹാസ്യ കലാകാരനായ മൗറീഷ്യോ കാറ്റലനായിരുന്നു ആ കലാസൃഷ്ടിയുടെ ഉടമ. ‘ഹാസ്യനടന്‍’ എന്ന് പേരിട്ടിരുന്ന ആ കലാസൃഷ്ടി കറുത്ത ഡക്റ്റ് ടേപ്പ് ഉപയോഗിച്ച് ചുമരിൽ ഒട്ടിച്ച് വച്ച ഒരു വാഴപ്പഴം ആയിരുന്നു. ആശയപരമായ കല (Conceptual art) എന്ന ഗണത്തില്‍പ്പെട്ട ഈ കലാസൃഷ്ടി അന്ന് കലാലോകത്തിന് പുറത്ത് പോലും ഏറെ ശ്രദ്ധനേടി. 30 സെന്‍റ് നല്‍കി മിയാമിയിലെ ഗ്രോസറി കടയില്‍ നിന്നാണ് താന്‍ ആ പഴം വാങ്ങിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അന്ന് നടന്ന ഒരു ലേലത്തില്‍ ആ വാഴപ്പഴം 35 ഡോളറിന് (2,958 രൂപ) അജ്ഞാതനായ ഒരു കലാസ്വാദകന്‍ സ്വന്തമാക്കി. 

എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആ പഴത്തോടൊപ്പം പതിച്ചിരുന്ന, കലാസൃഷ്ടിയെ കുറിച്ച് വിവരിക്കുന്ന പോസ്റ്റര്‍ ലേലത്തിന് വച്ചപ്പോള്‍, ഇന്നുവരെ ഒരു പഴത്തിനും ലഭിക്കാത്ത വിലയാണ് ലഭിച്ചത്. ഒപ്പം ആ വില കേട്ട് ലോകം തന്നെ ഞെട്ടി. ഒന്നും രണ്ടുമല്ല, 52.4 കോടി രൂപയ്ക്കാണ് ( 6.2 മില്യൺ ഡോളർ) ലേലം നടന്നത്. നവംബർ 20 ബുധനാഴ്ച നടന്ന ലേലത്തിൽ വളരെ പെട്ടെന്നായിരുന്നു ലേലത്തുക കുതിച്ച് ഉയര്‍ന്നത്. ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമായ ട്രോണിന്‍റെ സ്ഥാപകനായ ജസ്റ്റിൻ സൺ, അതിന്‍റെ യഥാർത്ഥ എസ്റ്റിമേറ്റിനേക്കാൾ നാലിരട്ടി ഉയർന്ന തുകയ്ക്കാണ് കലാസൃഷ്ടി സ്വന്തമാക്കിയത്. ഇതോടെ ഈ വിചിത്ര കലാസൃഷ്ടി വീണ്ടും ചര്‍ച്ചാവിഷയമായി. കാറ്റേലന്‍റെ ലേഖനം, കല, മീമുകൾ, ക്രിപ്റ്റോകറൻസിയുടെ ലോകം എന്നിവയുടെ സവിശേഷമായ വിഭജനത്തെ എങ്ങനെ പ്രതിഫലിപ്പിക്കുന്നുവെന്ന്, ‘ഹാസ്യനടൻ’ വാങ്ങാനുള്ള തന്‍റെ തീരുമാനം വിശദീകരിക്കവെ ജസ്റ്റിൻ സൺ പറഞ്ഞു. 

ഇന്ന് വില 66 കോടി; ‘വിൽക്കാൻ പറ്റില്ലെന്ന്’ കരുതി ഉപേക്ഷിച്ച പിക്കാസോ ചിത്രം കണ്ടെത്തിയത് വീടിന്‍റെ നിലവറയിൽ

ഒരൊറ്റ നാണയത്തിന് ലേലത്തില്‍ കിട്ടിയത് 1.49 കോടി രൂപ; ആ വിലയേറിയ പ്രത്യേകത അറിയാം

ഒരു കലാസൃഷ്ടിയുടെ പ്രൈസ് ടാഗിന് ലഭിച്ച വില പലരെയും അമ്പരപ്പിച്ചു. 2019 -ലെ ഹാസ്യനടന്‍ എന്ന ഈ കലാസൃഷ്ടി പുതിയ ഡിജിറ്റൽ സംസ്കാരവും ഫൈൻ ആർട്ടും തമ്മിലുള്ള ബന്ധത്തിന്‍റെ പ്രതീകമായി കണക്കാക്കുന്നു. ഈ കലാസൃഷ്ടി, കലാ ലോകത്തിനും അപ്പുറത്ത് നിലവിലെ സാംസ്കാരിക കലാലോകത്തിന്‍റെ പ്രതീകമായും വ്യാഖ്യാനിക്കപ്പെട്ടു. ഇത് ജസ്റ്റിൻ സണ്ണിനെ പോലുള്ള പുതിയ കാല സാങ്കേതിക സംരംഭകരെ പോലും ആകര്‍ഷിച്ചു. മീമുകൾ, ഇന്‍റർനെറ്റ് തമാശകള്‍, ക്രിപ്റ്റോകറൻസി പോലുള്ള ഡിജിറ്റൽ ആസ്തികൾ എന്നിവയും കലാലോകത്തില്‍ ആധിപത്യം നേടുന്നു. 2016 ൽ ഗുഗ്ഗൻഹൈം മ്യൂസിയത്തിലെ ഒരു കുളിമുറിയിൽ സ്വർണ്ണ ടോയ്ലറ്റ് സ്ഥാപിച്ചും മറ്റൊരിക്കല്‍ ഗാലറിയുടെ ചുമരിൽ സ്വന്തം ഡീലറെ തന്നെ ഒട്ടിച്ച് വച്ചും 64 കാരനായ കാറ്റലൻ പലപ്പോഴും കലാ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. 
 

By admin