തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടമായതടക്കമുള്ള വിഷയങ്ങള്‍ കമ്മീഷന്‍ പരിശോധിക്കും. മുനമ്പം പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. അതേ സമയം ജുഡീഷ്യൽ കമ്മീഷനെ വെക്കാനുള്ള തീരുമാനത്തിൽ നിരാശയെന്ന് പറഞ്ഞ് സമരസമിതി പ്രതിഷേധിച്ചു.സിദ്ദിഖ് സേഠ് ഫാറൂഖ് കോളേജിന് ദാനമായി നല്‍കിയ 404 ഏക്കര്‍ ഭൂമിയുടെ പേരിലാണ് മുനമ്പത്തെ തര്‍ക്കം. ഭൂമി വഖഫ് സ്വത്തായി 2019-ല്‍ വഖഫ് ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വിദ്യാഭ്യാസ ആവശ്യത്തിനു നല്‍കിയ ഭൂമി അതിനായി ഉപയോഗിച്ചില്ലെന്നും അതിനാല്‍ വഖഫിന്റെ വസ്തുവല്ലെന്നും പ്രതിഷേധക്കാര്‍ വാദിക്കുന്നു. താമസിക്കുന്ന ഭൂമി വില കൊടുത്തു വാങ്ങിയതാണെന്നും നികുതി അടച്ചിരുന്നുവെന്നും അവര്‍ പറയുന്നു. റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ സമരം ആരംഭിച്ചിരുന്നു. സമരം 43 ദിവസം പിന്നിട്ടപ്പോഴാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള നിര്‍ണായക നീക്കം.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *