പാലക്കാട്: മദ്യപിച്ചയാൾ ഓടിച്ച കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. പാലക്കാട് – കൊടുവായൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.
സംഭവത്തിൽ എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.