ഇംഫാല്‍: മണിപ്പൂരില്‍ തീവെപ്പു കേസിലും സ്വത്ത് നാശനഷ്ടങ്ങളുുമായി ബന്ധപ്പെട്ട കേസിലും ഏഴ് പേരെ കൂടി മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 32 ആയി. നവംബര്‍ 20, 21 തീയതികളിലാണ് പുതിയ അറസ്റ്റ് നടന്നത്.
വഹെങ്ബാം ജ്യോതികുമാര്‍ സിങ് (26), ഖുന്ദ്രക്പം ബിക്രം സിങ് (41), മോനിഷ് നെപ്രം (31), അരിബാം മീരാചന്ദ്ര ശര്‍മ (41), എലങ്ബാം ഹാരിസണ്‍ സിംഗ് എന്ന ദാദ (34), ലൗറംബം നൊറോജിത് സിങ് എന്ന നോനി സിംഗ് (40), കേദാര്‍നാഥ് ശര്‍മ (37) എന്നിവരാണ് അറസ്റ്റിലായത്.
കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് മണിപ്പൂര്‍ പോലീസ് പറഞ്ഞു.