അബുദാബി: റിസാല സ്റ്റഡി സർക്കിളിന്റെ മേൽനോട്ടത്തിൽ കലാലയം സാംസ്കാരിക വേദി നടത്തുന്ന പ്രവാസി സാഹിത്യോത്സവ് പാതിനാലാമത് എഡിഷൻ അബുദാബിയിൽ നവംബർ 24 നു നടക്കുന്നതിന്റെ പ്രചരണത്തിന്റെ ഭാഗമായി മർക്കസിന്റെ തൊഴിൽദാന പദ്ധതിയയിലൂടെ പ്രവാസികളായവരുടെ കൂട്ടായ്മയായ മാക് അബുദാബി ഐക്യദാർഢ്യ സംഗമം നടത്തി.
കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന അനേകം പ്രവാസികൾക്ക് സാഹിത്യോത്സവിനെ അടുത്തറിയാനും ഉൾകൊള്ളാനും ഐക്യദാർഢ്യ സംഗമം കാരണമായി. സഹിത്യോത്സവിന്റെ പ്രചരണ പ്രവർത്തനങ്ങളിലും അത്വിജയിപ്പിക്കുന്നതിലും മാക് അബുദാബി അംഗങ്ങൾ പങ്കാളികളാകണമെന്ന് സംഗമം അഭിപ്രായപ്പെട്ടു.
നജ്മുദ്ദീൻ സഖാഫി പ്രാർത്ഥന നടത്തി യോഗം നിയന്ത്രിച്ചു. ഐ സി എഫ് അബുദാബി പ്രസിഡണ്ട് ഹംസ അഹ്സനി ഉത്ഘാടനം ചെയ്തു. മാക് അബുദാബി സിക്രട്ടറി ജനറൽ ഷെരീഫ് ബദവി, ആർ എസ് സി യുഎഇ നാഷനൽ ജനറൽ സിക്രട്ടറി ജാഫർ കണ്ണപുരം എന്നിവര്‍ ആശംസകൾ അറിയിച്ചു. ഫഹദ് സഖാഫി ചെട്ടിപ്പടി സ്വാഗതവും അമീറലി കാപാഞ്ചേരി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *