കുറവിലങ്ങാട്: പൊലീസിന് കൈമാറുന്ന രഹസ്യസ്വഭാവമുള്ള കാര്യങ്ങളുടെ ചോര്‍ച്ചയില്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം. പൊതുജനങ്ങള്‍ രഹസ്യവിവരങ്ങള്‍ പൊലീസിന് കൈമാറുകയും ആ വിവരങ്ങള്‍ കുറ്റാരോപിതരായ വ്യക്തികള്‍ക്ക് അതേപടി ചോരുന്നത് പറ്റിയുള്ള ആക്ഷേപവും ആരോപണം ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശിക മാധ്യമ പ്രവര്‍ത്തകനായ ബെയ്‌ലോണ്‍ എബ്രാഹാം കേരള മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, അഡീഷണല്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എഡിജിപി പരാതിയില്‍ അന്വേഷണം നടത്താന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
കോട്ടയം ജില്ലയിലെ വിവിധ മേഖലകളിലെ മാഫിയ സംഘങ്ങളെകുറിച്ച് പൊലീസ്, എകസ്സൈസ് വിഭാഗങ്ങള്‍ക്ക് രേഖാമൂലവും, ഫോണിലൂടെയും നല്‍കുന്ന വിവരങ്ങള്‍ അതേപടി ചോരുന്നത് മൂലം ഇന്‍ഫോര്‍മാര്‍ക്ക് നേരെ വധഭീഷണി തുടര്‍ക്കഥയാകുന്നുവെന്നും വ്യക്തികളുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കണമെന്നും സര്‍ക്കാര്‍ തലത്തില്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.