കോഴിക്കോട്: പട്രോളിങ്ങിനിടെ നടക്കാവ് സ്റ്റേഷനിലെ മൂന്നു പോലീസുകാരെ ആക്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എലത്തൂര്‍ സ്വദേശികളായ അബ്ദുള്‍ മുനീര്‍, അന്‍സാര്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
നവീന്‍, രതീഷ്, ഷിജിത്ത് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സംശയാസ്പദമായ സാഹചര്യത്തില്‍ റോഡരികില്‍ നിന്ന ഇവരെ ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും ആക്രമിക്കുകയായിരുന്നു.