കൊച്ചി: തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മതവികാരം ഇളക്കിവിട്ടാണ് എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി ജയിച്ചതെന്നും അതിനാൽത്തന്നെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.
എ ഐ വൈ എഫ് നേതാവ് എ എസ് ബിനോയ് ആണ് ഹർജി നൽകിയത്. ജസ്റ്റിസ് കൗസർ ഇടപ്പഗത്താണ് ഹർജി പരിഗണിക്കുക. വോട്ടർമാരെ സ്വാധീനിക്കാൻ സുരേഷ്‌ ഗോപി തിരഞ്ഞെടുപ്പ് ദിവസം മതചിഹ്നങ്ങൾ ഉപയോഗിച്ചെന്നും ശ്രീരാമന്റെ പേരിൽ വോട്ട് ചെയ്യണമെന്ന് അഭ്യർ‌ത്ഥിച്ചെന്നും ഹർജിയിൽ പറയുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *