സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ പത്ത് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭേജ്ജി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം നക്സലൈറ്റ് വിരുദ്ധ പ്രവര്‍ത്തനത്തിന് പോയ സമയത്താണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഭെജ്ജി പോലീസിന് ഏകദേശം 10 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ഭണ്ഡര്‍പദര്‍ ഗ്രാമത്തിന് സമീപമുള്ള വനമേഖലയില്‍ മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എകെ 47 റൈഫിള്‍, ഒരു ഇന്‍സാസ് റൈഫിള്‍, ഒരു എസ്എല്‍ആര്‍ റൈഫിള്‍ എന്നിവയും കണ്ടെടുത്തു.
ഛത്തീസ്ഗഡിലെ സുക്മ ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തര്‍ മേഖലയില്‍ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളെ തുടര്‍ന്ന് ഈ വര്‍ഷം ഇതുവരെ 207 നക്‌സലുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.