‘ചാവേറി’ന് ശേഷം ടിനു പാപ്പച്ചൻ ചിത്രം; പുതുമുഖ നായകന്മാരെ തേടുന്നു
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിലേക്ക് പുതുമുഖ നായകന്മാരെ തേടുന്നു. 20 നും 27 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് അപേക്ഷ അയക്കാം. ഒരു മിനിറ്റിൽ കൂടുതൽ ദൈർഘ്യം ഇല്ലാത്ത സെൽഫ് ഇൻട്രോഡക്ഷൻ വീഡിയോ, എഡിറ്റ് ചെയ്യാത്ത 3 ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. 2024 ഡിസംബർ 15നാണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി. WhatsApp Number : +91 9074906054, Email Id: casting4tinupappachan4th@gmail.com എന്നിവയിൽ അപേക്ഷകൾ അയക്കാം.