ടൊറന്റോ: കാനഡയിലെ 25% മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്വന്തം ഭക്ഷണം വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. പാര്‍പ്പിടം, ജോലി, പണപ്പെരുപ്പം എന്നിവയെച്ചൊല്ലി കനേഡിയന്‍മാര്‍ ഏറ്റവും മോശമായ പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
കനേഡിയന്‍ കുടുംബങ്ങളുടെ മേലുള്ള സമ്മര്‍ദ്ദത്തിന്റെ വ്യാപ്തി ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തുന്നത്. കാനഡയിലെ നാലിലൊന്ന് മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് നല്ല ഭക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അവരുടെ ഭക്ഷണം വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 90% പേരും മറ്റ് സാമ്പത്തിക മുന്‍ഗണനകള്‍ക്കായി പണം ലാഭിക്കുന്നതിനായി പലചരക്ക് സാധനങ്ങള്‍ക്കുള്ള ചെലവ് കുറച്ചതായും നവംബര്‍ 21-ന് പുറത്തിറക്കിയ സാല്‍വേഷന്‍ ആര്‍മിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കാനഡയിലെ പണപ്പെരുപ്പം ലഘൂകരിക്കാന്‍ സഹായിക്കുന്നതിന് ചില അവശ്യവസ്തുക്കള്‍ക്കുള്ള ചരക്ക് സേവന നികുതിയില്‍ ഇളവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് റിപ്പോര്‍ട്ട് വരുന്നത്.
ചില അവശ്യവസ്തുക്കളില്‍ വിട്ടുവീഴ്ച ചെയ്യാതെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടായി മാറിയിരിക്കുന്നു.
പല മാതാപിതാക്കളും ജീവിതച്ചെലവുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് പലചരക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ആനുപാതികമല്ലാത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് സിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഇതിനോടകം തന്നെ പലര്‍ക്കും വ്യക്തമാണ്.