റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍കയുടെ മുന്‍ ചെയര്‍മാനും, സാമുഹിക സാസ്‌കാരിക രംഗത്തെ സജീവ സാനിധ്യമായിരുന്ന സത്താര്‍ കായകുളം അനുസ്മരണ പരിപാടി മലാസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
ഫോര്‍ക ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം ആമുഖ പ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ സൈദ് മീഞ്ചന്ത അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി യോഗം ഉത്ഘാടനം ചെയ്തു. ഡോക്ടര്‍ ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. 
പ്രവാസി സമൂഹത്തിന് സത്താര്‍ കായംകുളം നല്‍കിയ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് ശിഹാബ് കൊട്ടുക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഷാജഹാന്‍ കല്ലമ്പലം താജ് കോള്‍ഡ് സ്റ്റോര്‍,വിവിധ സംഘനകളെ പ്രതിനിധീകരിച്ചു.
സുധീര്‍ കുമ്മിളില്‍ നവോദയ, ജയന്‍ കൊടുങ്ങല്ലൂര്‍ മലയാള മിത്രം, ഷിബു ഉസ്മാന്‍ ജി സി ടൈംസ്, ബഷീര്‍ ചേലാമ്പ്ര, അലക്‌സ് കൊട്ടാരക്കര, ഫോര്‍ക രക്ഷാധികാരി വിജയന്‍ നെയ്യാറ്റിന്‍കര, ജീവകാരുണ്യ കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി, മീഡിയ കണ്‍വീനര്‍ ഫൈസല്‍ വടകര, റഷീദ് കായംകുളം, ഷാജി മഠത്തില്‍,സലാം പെരുമ്പാവൂര്‍ (റിയാദ് ടാകീസ് )നാസര്‍ വണ്ടൂര്‍ പ്രസംഗിച്ചു. 
ഫോര്‍ക കലാസാസ്‌കാരിക കണ്‍വീനര്‍ മജീദ് പീസി, ഫൈസല്‍ വടകര, സഫീറലി മിയ, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 
അംഗസംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് അഡ്വക്കറ്റ് ജലീല്‍ (ഒരുമ്മ കാലിക്കറ്റ് )സനൂപ് (പയ്യന്നൂര്‍ സാംസ്‌കാരിക വേദി )മുജീബ് കായംകുളം (കായംകുളം പ്രവാസി അസോസിയേഷന്‍) കമറുദ്ധീന്‍ (താമരകുളം )ഷാജു കെസി (മാസ് റിയാദ് )അഷ്റഫ് മുവാറ്റുപുഴ, മുഹമ്മദ് കല്ലന്‍ (റിമാല്‍ )സലീം പള്ളിയില്‍ (എലിപ്പിക്കുളം പ്രവാസി അസോസിയേഷന്‍ )ഷാജി കെബി (കൊച്ചിന്‍ കൂട്ടായ്മ,)തൊമ്മിച്ചായന്‍ (കുട്ടനാട് അസോസിയേഷന്‍) കരീം (പെരുമ്പാവൂര്‍ അസോസിയേഷന്‍ ) ഷൗക്കത്ത് പണിയങ്കര, സാജിദ് അലി (റീച് )മുസ്തഫ (റീക്കോ ഏടത്തനാട്ടുക്കര )കമാല്‍ (സാമ്ട്ട )നിഹാസ് (ബെസ്റ്റ് വേ )സയ്യിദ് ഫൈസല്‍ (പൊന്നാനി വെല്‍ഫെയര്‍ അസോസിയേഷന്‍ )ജിബിന്‍ സമദ് (കൊച്ചിന്‍ )എന്നിവര്‍ സംസാരിച്ചു. 
ഫോര്‍ക ട്രഷറര്‍ അലി ആലുവ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *