ശബരിമല ‘സുവർണാവസരം’ പ്രസംഗം: പി.എസ്. ശ്രീധരൻപിള്ളക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി : ശബരിമല ‘സുവർണാവസരം’ വിവാദ പ്രസംഗത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗവർണറുമായ പി.എസ്.ശ്രീധരൻപിള്ളക്കെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ശ്രീധരൻ പിള്ളയുടെ ഹർജിയിലാണ് ഉത്തരവ്. ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിന്മേലായിരുന്നു പൊലീസ് കേസെടുത്തത്. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തിരുന്നത്.  

 

By admin