തെലങ്കാന: തെലങ്കാനയില്‍ വന്‍ ബാങ്ക് കവര്‍ച്ച. വാറങ്കല്‍ ജില്ലയിലെ രായപര്‍ത്തി മണ്ഡലിലെ ഒരു പൊതുമേഖലാ ബാങ്കില്‍ നിന്ന് 13.6 കോടി രൂപ വിലമതിക്കുന്ന 19 കിലോ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി.
ചൊവ്വാഴ്ചയാണ് സംഭവം. ബാങ്ക് ജീവനക്കാര്‍ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്കിന്റെ മെയിന്‍ ചെസ്റ്റിലേക്ക് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.
കൂടാതെ മോഷ്ടാക്കള്‍ സിസിടിവി ക്യാമറ സിസ്റ്റം കേടുവരുത്തുകയും ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ മോഷ്ടിക്കുകയും ചെയ്തു,
സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് വ്യാപക അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താന്‍ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.