കായംകുളം : സ്വദേശിനി ഡോ. റെസ്നി എം റഷീദിന്റെ കവിതാ സമാഹാരം ‘അനുരാഗ് മല്‍ഹാര്‍ ‘ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു പ്രകാശനം ചെയ്തു.
ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന ചടങ്ങില്‍ വെള്ളിയോടന് പുസ്തകം നല്‍കി പ്രശസ്ത സാഹിത്യകാരന്‍ ബഷീര്‍ തിക്കോടി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. റെസ്നി എം റഷീദിന്റെ മൂന്നാമത്തെ കവിതാ സമാഹാരമാണ് പുറത്തിറങ്ങിയത്. അജിത് കണ്ടല്ലൂര്‍ പുസ്തകം പരിചയപ്പെടുത്തി. ഹരിതം ബുക്‌സ് ആണ് പ്രസാധകര്‍.
അജിത്ത് വെള്ളോലില്‍, പ്രതാപന്‍ തായാട്ട് ജലാല്‍ റഹ്‌മാന്‍, ഷബീര്‍, അനീസ് ബാദുഷ, അജിത്ത് തോപ്പില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.