Trending Videos: ആന്റണി രാജുവിന് കോടതിയിൽ നിന്ന് തിരിച്ചടി, പാലക്കാട് പോളിങ് മന്ദഗതിയിൽ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് തുടങ്ങി. 10 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തന്നെ കാണാം. മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പാലക്കാടിന്റെ മനസ് തനിക്കൊപ്പമാണെന്ന് ഇടതു സ്ഥാനാർത്ഥി പി സരിൻ പറഞ്ഞു. എൻഡിഎക്ക് അനുകൂലമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും പ്രതികരിച്ചു.

ഇതിനിടെ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യ‍ർ രാവിലെ സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു.  ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി.

By admin