തിരുവനന്തപുരം: സി.പി.എം. വര്‍ഗീയ കോമരങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. രണ്ട് പത്രങ്ങളില്‍ പരസ്യം കൊടുത്തുകൊണ്ട് വര്‍ഗീയ പ്രീണനമാണ് നടത്തിയത്. സി.പി.എം. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയതയായിരുന്നു. ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയാണ് കാണിക്കുന്നത്. 
സി.പി.എം. ബി.ജെ.പിയെ സഹായിക്കുകയാണ്. സി.പി.എം-ബി.ജെ.പി. അന്തര്‍ധാര കേരളത്തില്‍ പ്രകടമാണ്. ഇവരുടെ വര്‍ഗീയകളി ജനങ്ങള്‍ തിരിച്ചറിയും. വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന് കരുതേണ്ട. ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *