ഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 2025 ലെ 10, 12 ക്ലാസ്സുകൾക്കുള്ള ബോർഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു.
പുതുതായി പ്രസിദ്ധീകരിച്ച ഷെഡ്യൂൾ അനുസരിച്ച്, പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ 2025 ഫെബ്രുവരി 15 ന് ആരംഭിക്കും, ആദ്യ പരിക്ഷ ഇംഗ്ലീഷ് ആയിരിക്കും. 12-ാം ക്ലാസിന്, ഫിസിക്കൽ എജ്യുക്കേഷനിൽ പ്രാരംഭ പരീക്ഷ 2025 ഫെബ്രുവരി 17-ന് നടക്കും.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, സിബിഎസ്ഇ പരീക്ഷാ ഷെഡ്യൂൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പ്രധാന വിഷയങ്ങൾ തുടക്കത്തിൽ നടക്കും. ഈ മാറ്റം വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം പഠിക്കാൻ ഉപകരിക്കും.
വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വിശദമായ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം.