ഒട്ടാവ: കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് ഉയര്‍ന്ന സുരക്ഷാ സ്‌ക്രീനിംഗ് നടപടികള്‍ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ ഗതാഗത മന്ത്രി അനിതാ ആനന്ദാണ് പുതിയ നീക്കം പ്രഖ്യാപിച്ചത്. സിബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത നയതന്ത്ര തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സുരക്ഷാ സ്‌ക്രീനിംഗ് വര്‍ദ്ധിപ്പിക്കാനുള്ള കാനഡയുടെ തീരുമാനം.
വാരാന്ത്യത്തില്‍ പുതിയ സുരക്ഷാ പ്രോട്ടോക്കോളുകളെ കുറിച്ച് എയര്‍ കാനഡ ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കായി ട്രാന്‍സ്പോര്‍ട്ട് കാനഡ അധിക ആവശ്യകതകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് എയര്‍ കാനഡ വക്താവ് വ്യക്തമാക്കി.
ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സ്ഥിതിഗതികള്‍ സ്ഥിരീകരിച്ചു. പ്രീ-ബോര്‍ഡിംഗ് പരിശോധനകള്‍ക്കിടയില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.