യു.പി: വിവാഹത്തലേന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 22കാരനായ ശിവമാണ് മരിച്ചത്. വിവാഹത്തിന്റെ തലേദിവസം നടക്കുന്ന ഭട്ട് ചടങ്ങിന് ശേഷം ഡാന്‍സ് ചെയ്ത് തളര്‍ന്ന നവവരന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
ഉത്തര്‍പ്രദേശിലെ ഹത്രസിലെ ഭോജ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. 18നാണ് യുവാവിന്റെ വിവാഹം തീരുമാനിച്ചിരുന്നത്. ഞായറാഴ്ച വിവാഹത്തലേന്നുള്ള ചടങ്ങുകള്‍ക്കിടെ ശിവം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.