മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ വെളിയംകോട് സ്വദേശിനിയും മൊട്ടിവേഷൻ കോച്ചുമായ തസ്‌നി ബാനു താജുദ്ധീന് വെളിച്ചം വെളിയംകോട് ആദരവ് നൽകി.
വ്യാഴാഴ്ച രാത്രി 8.30 ന് ബഹ്‌റൈൻ ഉമ്മുൽ ഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് നടന്ന ബോധവൽക്കരണവും ആദരിക്കൽ ചടങ്ങും വർണാഭമായി. പരിപാടിയിൽ ഒട്ടനവധി വെളിയംകോട് സ്വദേശികൾ പങ്കെടുത്തു.

പ്രവാസ ലോകത്തെ സമ്മർദ്ദങ്ങൾക്കും മാനസിക പിരിമുറുക്കങ്ങൾക്കുമിടയിൽ ഏറെ ആശ്വാസം നൽകുന്ന മൂല്യവത്തായ അറിവുകളും മാർഗ്ഗങ്ങളും പരിഹാരങ്ങളും പകർന്നു നൽകിയ ഏറെ ഉപകാരപ്രദമായ ബോവൽക്കരണവും പഠന ക്ലാസുമാണ് നടന്നത്.

തസ്‌നി ബാനുവിന്റെ ക്ലാസ് ഏറെ വിജ്ഞാനവും ഉപകാരപ്രദവുമാണന്നും ഇത്തരം ക്ലാസുകൾ ഈ കാലഘട്ടത്തിൻ്റെ ആവശ്യവുമാണെന്നും വെളിച്ചം വെളിയംങ്കോട് ബഹ്റൈൻ പ്രസിഡന്റ് അമീൻ പറഞ്ഞു.
വെളിയംകോട് മഹൽ റിലീഫ് കമ്മറ്റി പ്രസിഡന്റ് റഷീദ് ചടങ്ങിൽ ആശംസ അറിയിച്ചു. കാസിം പാടത്തകായിൽ തസ്‌നി ബാനുവിന് പ്രത്യേക ഉപഹാരം നൽകി.

പരിപാടിയിൽ വെളിച്ചം വെളിയംങ്കോട് ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ തറയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ഇസ്മത്തുള്ള ടി.എ. നന്ദിയും പറഞ്ഞു. റഷീദ് ചാന്തിപ്പുറം, ഫൈസൽ ഐക്കലയിൽ, നസീർ പി.പി.എ, റഫീഖ് കാളിയത്ത് എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി.
 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *