തൃക്കാക്കര: തൃക്കാക്കര ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്തര്‍ദേശീയ കോണ്‍ഫ്രന്‍സ് 27, 28, 29 തീയതികളില്‍ നടത്തപെടുന്നു. 
‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് ‘ എന്ന വിഷയത്തില്‍ നടക്കുന്ന കോണ്‍ഫ്രന്‍സിന്റെ ഉദ്ഘാടനം  കൊച്ചി ഇന്‍ഫോപാര്‍ക്ക് മുന്‍ സി.ഇ.ഓ ഉം, കൊച്ചി സ്മാര്‍ട്ട് സിറ്റി മുന്‍ സി.ഇ.ഓ ഉം ആയ ജിജോ ജോസഫ് നിര്‍വഹിക്കും.
ഡോ. മഹമൂദ് സെയ്ദ് അല്‍ ബെഹാരി (അസി. പ്രൊഫസര്‍, സോഹാര്‍ യൂണിവേഴ്‌സിറ്റി, ഒമാന്‍),ഡോ. വാസിന്‍ അയ്മാന്‍ അല്‍ ഖിഷ്രി ( അറബ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ഒമാന്‍), ഡോ.  യൂസഫ് നാസര്‍ അല്‍ ഹുസൈനി (അസി.പ്രൊഫസര്‍, അറബ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി) ,ഷിനോജ് ചെറുവത്തൂര്‍ ( ഇ.എം.ഇ.എ ഹെഡ് ഓഫ് ഡിസിപ്ലിന്‍ – ഇന്‍സ്ട്രുമെന്റെഷന്‍ & കണ്ട്രോള്‍, സ്‌കോട്‌ലന്‍ഡ് ),ടെക്ജന്‍ഷ്യ സഹസ്ഥാപകനും സി.ഈ.ഓ യുമായ ശ്രീ.ജോയ്  സെബാസ്റ്റ്യന്‍ ,  ശ്രി , ശ്രീ.രാജേഷ് ആര്‍ (ഐ. ബി. എം സീനിയര്‍ എക്‌സിക്യൂട്ടീവ് ഐ.ടി ആര്‍ക്കിടെക്കറ്റ് , ബാംഗളൂര്‍), ശ്രീ.നാസിം അബ്ദുള്ള( ചെയര്‍മാന്‍, നൈക്കോ ഐ. ടി. എസ്, കൊച്ചി ), ഡോ. സുധീപ് എളയിടം (പ്രൊഫസര്‍, സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ്, കുസാറ്റ് ) എന്നീ വിദഗ്ധരുടെ പ്രഭാഷണങ്ങളും നൂറില്‍പ്പരം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ഉണ്ടായിരിക്കുന്നതാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയങ്ങളില്‍ പങ്കെടുക്കാനും ഗവേഷണ പ്രബന്ധം അവതരിപ്പിക്കാനും വ്യാവസായിക വാണിജ്യ രംഗങ്ങളിലുളളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സമ്മേളനം അവസരം നല്‍കുന്നു.
കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. ജോണ്‍ ടി.എബ്രഹാം, കണ്‍വീനര്‍മാരായ ഹരികൃഷ്ണന്‍ പി, ലയന.ബിനു , ഒമര്‍ അല്‍ അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. 
കൂടുതല്‍ വിവരങ്ങള്‍ക്കായി 9447116484,9061534931എന്നീ നമ്പറില്‍ ബന്ധപ്പെടാം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *