റിയാദ്: ഡ്യൂപ്ലിക്കേറ്റ് സൗദി വിദേശികളുടെ ലേബര്‍ ഇക്കാമ ഐഡി, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ബലതീയ കാര്‍ഡ്, ചേംബര്‍ പേപ്പറുകള്‍, മറ്റ് എംബസികളുടെ എഗ്രിമെന്റ് പേപ്പറുകളും തയ്യാറാക്കുന്ന ഏഷ്യന്‍ സംഘത്തെ സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം പ്രവര്‍ത്തിക്കുന്ന സ്ഥലത്തെത്തി പിടികൂടി.
നൂറുകണക്കിന് ഇക്കാമ പ്രിന്റ് ചെയ്യുന്ന കാര്‍ പ്രിന്ററുകളും ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ സീലും ഡ്യൂപ്ലിക്കറ്റ് പേപ്പറുകളും ലൈസന്‍സുകള്‍,ബലതീയ കാര്‍ഡുകള്‍ മറ്റും പിടിച്ച കൂട്ടത്തില്‍ ഉണ്ട്. ആഴ്ചകളോളം ഈ സംഘത്തിന്റെ ഓരോ നീക്കങ്ങളും നിരീക്ഷണത്തില്‍ ആയിരുന്നു. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മറ്റ് സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നതിനു വേണ്ടി അടിച്ച് നല്‍കാറുണ്ട്.
ഡ്യൂപ്ലിക്കേറ്റ് ഇക്കാമകള്‍ അടിച്ചുതൊഴിലിടങ്ങളില്‍ പിടിക്കപ്പെടുമ്പോഴാണ് ഇത് നല്‍കിയ ഏജന്റ് മാരെ കുറിച്ച് അന്വേഷണം നടത്തുന്നത് കുറച്ചുനാളായി രണ്ടാം നമ്പര്‍ ചെയ്യുന്ന ഡ്യൂപ്ലിക്കേറ്റ് ഏജന്റ് മാരെ സ്‌പെഷ്യല്‍ പോലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ ആയിരുന്നു.