പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ ശിശുദിനാഘോഷം കാല് കൊണ്ട് ചാച്ചാജിയെ വരച്ച് കാട്ടി ഭിന്നശേഷി ക്കാരനായ പ്രണവ് ആലത്തൂർ ഉദ്ഘാടനം ചെയ്തു.ദേശീയ അധ്യാപക പുരസ്ക്കാര ജേതാവ് എ ഹാറൂൺ മാസ്റ്റർ മുഖ്യാതിഥിയായി. പി ടി എ പ്രസിഡണ്ട് കെ. കോകില അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ, പ്രീപ്രൈമറി കൺവീനർ ടി.വി. പ്രമീള, സ്കൂൾ വികസന സമിതി അംഗങ്ങളായ കെ.എസ്. ലക്ഷ്മണൻ, കെ.മോഹനൻ ,എം. ലക്ഷ്മണൻ ,എം.പി.ടി.എ ഭാരവാഹികളായ എം. ശരണ്യ, കെ.സുനിത, സ്കൂൾ ലീഡർ എസ്. മുഹമ്മദ് അനസ്, ഡി പ്രിയസൂന, കെ.ഗിരിജ, എം.ടിന്റു, പി.വി.രേഷ്മ എന്നിവർ സംസാരിച്ചുപ്രീപ്രൈമറി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.