കോട്ടയം: പനച്ചിക്കാട് പാറയ്ക്കല്‍ക്കടവ് റോഡില്‍ കല്ലുങ്കല്‍ക്കടവില്‍ കാറിടിച്ച് ബൈക്ക് യാത്രികനു ദാരുണാന്ത്യം. പനച്ചിക്കാട് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രിയ മധുസൂധനന്റെ ഭര്‍ത്താവ് ചാന്നാനിക്കാട് പുളിവേലില്‍ മധുസൂധനന്‍ നായരാ(67)ണ് മരിച്ചത്.
ഇന്നു രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം മരിച്ച പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് കോട്ടയം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ സിബി ജോണിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു മധുസൂധനന്‍ നായര്‍.
പാറയ്ക്കല്‍ക്കടവ് പരുത്തുംപാറ റോഡില്‍ കല്ലുങ്കല്‍ക്കടവ് ഭാഗത്താണ് അപകടം ഉണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നും എത്തിയ കാര്‍ ഇടിയ്ക്കുകയായിയരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കാറിന്റെ അടിയിലേക്കു ഇടിച്ചു കയറി.
ഓടിക്കൂടിയ യാത്രക്കാര്‍ ചേര്‍ന്ന് കാര്‍ എടുത്ത് ഉയര്‍ത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.