വിശാഖപട്ടണം: ആന്ധ്ര പ്രദേശില്‍ നിയമവിദ്യാര്‍ഥിനിയായ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഴുവൻ പ്രതികളും പിടിയിൽ. പെണ്‍കുട്ടിയുടെ കാമുകനായ വംശിയും മൂന്ന് സുഹൃത്തുക്കളുമാണ് ചൊവ്വാഴ്ച പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് സംഭവം നടന്നത്. വംശിയും പെണ്‍കുട്ടിയും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഓഗസ്റ്റിൽ വംശി യുവതിയെ വിശാഖപട്ടണത്തെ കൃഷ്ണനഗറിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചു. ഇവിടെവെച്ച് വംശി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
വംശി കാമുകിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് വംശിയുടെ മൂന്ന് സുഹൃത്തുക്കൾ യുവതിയെ ബലാത്സംഗം ചെയ്തു. പ
സംഭവത്തിന് ശേഷം മനോവിഷമത്തിലായിരുന്ന യുവതി അടുത്തിടെ ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് വിവരം വീട്ടുകാരറിഞ്ഞത്. തുടർന്ന് വിദ്യാര്‍ഥിനിയുടെ കുടുംബം നൽകിയ പരാതിയിൽ വിദ്യാർഥിനിയുടെ കാമുകനടക്കം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *