കൊച്ചി: ശബരിമലയില്‍ ബസ് കത്തി നശിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ ദിവസമാണ് പമ്പ നിലയ്ക്കല്‍ പാതയിലെ ചാലക്കയത്തിന് സമീപം ബസ് കത്തിയത്. ഇതു സംബന്ധിച്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.
എട്ടുവര്‍ഷവും രണ്ടുമാസവും മാത്രം പഴക്കമുള്ള ബസാണെന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് 2025 വരെ സാധുതയുണ്ടെന്നും കെ.എസ്.ആര്‍.ടി.സി. കോടതിയെ അറിയിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ബോണറ്റിന് സമീപമാണ് തീപ്പൊരിയുണ്ടായതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഫൊറന്‍സിക് പരിശോധനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണെന്നുമായിരുന്നു വിശദീകരണം.