‘മുനമ്പം വിഷയത്തിൽ സുരേഷ് ഗോപി നടത്തിയത് വിദ്വേഷ പ്രസ്താവന’; പരാതി നൽകി എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ്

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി നടത്തിയത് വിദ്വേഷ പ്രസ്താവനയെന്ന് പരാതി. സുരേഷ് ​ഗോപിക്കെതിരേയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ആണ് പരാതി നൽകിയത്. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. സമൂഹത്തിൽ മതത്തിൻ്റെ പേരിൽ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നൽകിയത്. കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകർത്തിയെന്നും അതിൻറെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി. 

ഒരു വർഷം മുമ്പ് യുകെയിലെത്തി, ഭാര്യയെത്തിയത് മൂന്നാഴ്ച മുമ്പ്; മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി

https://www.youtube.com/watch?v=Ko18SgceYX8

By admin