കുവൈറ്റ്: കോഴിക്കോട് അടിവാരം പുത്തൻവീട്ടിൽ അബ്ദുൾ മുനീർ (48) കുവൈത്തിൽ മംഗഫിൽ മരണപ്പെട്ടു. സ്ട്രോക്ക് വന്നതിനെ തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയോടെയാണ് മരണപ്പെട്ടത്.
അടിവാരം കമ്പിവേലുമ്മൽ പുത്തൻവീട്ടിൽ പരേതരായ ഹുസൈൻ-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറാബി. മക്കൾ: മുസമ്മിൽ, നാജിയ നാഫിയ. മരുമകൻ: മുഹ്സിൻ ചക്കാലക്കൽ
സഹോദരങ്ങൾ: അസീസ് പരപ്പൻ പോയിൽ, ബഷീർ (മലബാർ ഹോം അപ്ലൈൻസ് അടിവാരം) റസാക്ക്, മുഹമ്മദലി (മലബാർ ചിക്കൻ സ്റ്റാൾ അടിവാരം)
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.