കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ വാഹനാപകടത്തില്‍ മരിച്ചത് 199 പേരെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച ഒരു സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ 9 മാസത്തിനിടെ മൊത്തം 199 മരണങ്ങള്‍ സംഭവിച്ചു, അതായത് മാസം ശരാശരി 22 പേര്‍ വീതം മരിച്ചതായാണ് റിപ്പോര്‍ട്ട്.
നിശ്ചിത വേഗത പാലിക്കാനും സീറ്റ് ബെല്‍റ്റ് ധരിക്കാനും വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.