ആലപ്പുഴ: മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവാ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പോലീസ് വിട്ടയച്ചു. കുറുവ സംഘത്തിന്റെ മോഷണത്തില്‍ മണികണ്ഠന് പങ്കുള്ളതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. കുറുവ സംഘാംഗം സന്തോഷ് സെല്‍വന്റെ ബന്ധുവാണ് മണികണ്ഠന്‍.
മണികണ്ഠന്റെ ഫോണ്‍ രേഖകള്‍ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ആലപ്പുഴയില്‍ മോഷണം നടന്ന ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 14 വരെ മണികണ്ഠന്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇത്രയും ദിവസം മണികണ്ഠന്‍ തമിഴ്‌നാട്ടിലായിരുന്നു.
കുറുവ സംഘത്തിന് മണികണ്ഠന്റെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് സംശയമുണ്ട്. ഏപ്പോള്‍ വിളിച്ചാലും മരട് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് പോലീസ് നിര്‍ദേശം.