പത്തനംതിട്ട: കാട്ടുപന്നികളെ ഇടിച്ച് ബൈക്കില്‍നിന്ന് വീണ് യുവാവിന് പരിക്ക്. കുരമ്പാല സ്വദേശിക്കാണ് പരിക്കേറ്റത്. പെരുമ്പുളിക്കന്‍ എന്‍.എസ്.എസ്. പോളിടെക്‌നിക് ജങ്ഷന് സമീപത്തെ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം.
കാട്ടുപന്നിക്കൂട്ടത്തെ കണ്ട് ഇതിലെയെത്തിയ ഒരു പിക്കപ്പ് ലോറി റോഡിന്റെ വശത്തേക്ക് ഒതുക്കി നിര്‍ത്തി. ഈ സമയം എതിര്‍ ദിശയില്‍നിന്നു വരികയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ കാട്ടുപന്നികള്‍ ഇടിക്കുകയായിരുന്നു.