ബംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ആറ് ബംഗ്ലാദേശി പൗരന്മാരെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
ഇന്ത്യയില്‍ സ്ഥിരതാമസമാക്കാന്‍ ഇവര്‍ കൊല്‍ക്കത്തയില്‍ നിന്ന് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും പാസ്പോര്‍ട്ടും ഉള്‍പ്പെടെ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സമ്പാദിച്ചിരുന്നു.
ഈ പേപ്പറുകള്‍ ലഭിക്കുന്നതിന് അവരെ സഹായിച്ചവരെ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്.
കൂടുതല്‍ അന്വേഷണത്തിനായി ഇവരെ ബെംഗളൂരുവിലേക്ക് മാറ്റും.