ഇതിലാരാ ആലിയ ? ആകെ കൺഫ്യൂഷൻ ആയല്ലോ; മലയാളം ബിഗ് ബോസ് താരത്തിന്റെ മേക്കോവറിന് കയ്യടി
ബിഗ് ബോസ് മലയാളം സീസൺ ആറ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞുവെങ്കിലും അതിലെ മത്സരാർത്ഥികളെ സംബന്ധിച്ച വിവരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അക്കൂട്ടത്തിലൊരാളാണ് നോറ. തന്റെ ജീവിതത്തെ പറ്റിയും തകർന്ന ദാമ്പത്യത്തെ പറ്റിയും നോറ ഷോയിൽ തുറന്നു പറഞ്ഞതെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ഷോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി തന്നെ തുടരുന്ന നോറയുടെ ഒരു മേക്കവർ വീഡിയോയും ഫോട്ടോകളുമാണ് ശ്രദ്ധനേടുന്നത്.
ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിന്റെ മേക്കോവറാണ് നോറ ചെയ്തിരിക്കുന്നത്. ഗംഗുഭായ് കത്തിയാവാടി എന്ന സിനിമയിലെ ആലിയയുടെ ലുക്കാണിത്. ആലിയ എങ്ങനെയാണോ ആ കഥാപാത്രത്തിനായി വേഷവിധാനവും മേക്കപ്പും ചെയ്തത് അതുപോലെ തന്നെയാണ് നോറയും ചെയ്തിരിക്കുന്നത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഇതിലേതാണ് ഒറിജിനൽ ആലിയ ഭട്ട് എന്നാണ് പലരും ചോദിക്കുന്നത്. അത്രത്തോളം സിമിലാരിറ്റി ഇരുവർക്കും ഉണ്ട്.
ff