കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ ജയലക്ഷ്മിയുടെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിതായി റിപ്പോര്‍ട്ട്. യുവതിയെ കൊന്ന് കുഴിച്ചിട്ടെന്ന് പറയുന്ന അമ്പലപ്പുഴ കരൂരില്‍ കരുനാഗപ്പളളി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. യുവതിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കരൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടിനു സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കൊന്നു കുഴിച്ചിട്ടു എന്ന് കസ്റ്റഡിയിലുള്ള ജയചന്ദ്രന്‍ പറഞ്ഞ അതേ വീടിന്റെ പരിസരത്ത് നിന്നുമാണ് മൃതദേഹം ലഭിച്ചത്. ഇവിടെയാണ് പോലീസ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ഏഴിനാണ് കൊല നടന്നത് എന്നാണ് പോലീസിന്റെ അനുമാനം.
ജയചന്ദ്രന് യുവതിയുമായി അടുപ്പമുണ്ടായിരുന്നു. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടോ എന്ന് ഇയാള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടയിലാണ് കൊന്നത് എന്നാണ് ജയചന്ദ്രന്‍ മൊഴി നല്‍കിയത്.
ജയലക്ഷ്മി തീര്‍ത്ഥാടനത്തിന് പോയി എന്ന സംശയം ഉള്ളതിനാലാണ് പരാതി നല്‍കാന്‍ വൈകിയത് എന്നാണ് സഹോദരന്‍ പറഞ്ഞത്. ഈ മാസം ആറിനാണ് ജയലക്ഷ്മിയെ കാണാതാകുന്നത്. ബന്ധുവാണ് പോലീസില്‍ പരാതി നല്‍കിയത്. 
ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയ നിലയില്‍ എറണാകുളം കെഎസ്ആര്‍ടിസി ബസില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു. ഫോണ്‍ ജയലക്ഷ്മിയുടേത് ആണെന്ന് പോലീസിന് മനസിലായിരുന്നു. ഈ വിവരം കരുനാഗപ്പള്ളി പോലീസിനു കൈമാറിയിരുന്നു. ഈ അന്വേഷണത്തിലാണ് ആണ്‍ സുഹൃത്തിനെ കുറിച്ച് വിവരം ലഭിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *