തിരുവനന്തപുരം: പാറശാല ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ 25-ാം വര്‍ഷവും ഓവറാള്‍ കിരീടം നേടി കാരക്കോണം പി.പി.എം.എച്ച്.എസ്. ചരിത്രം സൃഷ്ടിച്ചു.
ഉപജില്ലാ മത്സരങ്ങളില്‍ ആദ്യമായാണ് ഒരു സ്‌കൂള്‍ കാല്‍ നൂറ്റാണ്ട് ആധിപത്യം നിലനിര്‍ത്തുന്നത്. സംസ്‌കൃതോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പതിനെട്ടില്‍ 14 ഇനങ്ങളിലും ഒന്നാംസ്ഥാനം നേടിയാണ് ഓവറാള്‍ കിരീടനേട്ടം കൈവരിച്ചത്.
പാറശാല ചെറുവാരക്കോണം സ്‌കൂളില്‍ നടന്ന സമാപന സമ്മേളനത്തില്‍ പാറശാല എം.എല്‍.എ. സി.കെ. ഹരീന്ദ്രനില്‍ നിന്ന് ഹെഡ്മിസ്ട്രസ് ആര്‍. ബിന്ദു, സംസ്‌കൃതം അധ്യാപകന്‍ എസ്. ശ്രീകുമാര്‍, സ്‌കൂള്‍ കലോത്സവ കണ്‍വീനര്‍ കെ.എസ്. സംഗീത, മറ്റ് അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കൂട്ടുകാര്‍, പി.ടി.എ. പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി.