ബെയ്‌റൂട്ട്: സെന്‍ട്രല്‍ ബെയ്റൂട്ടിലെ ഒരു കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ മീഡിയ റിലേഷന്‍സ് മേധാവി മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി ലെബനന്‍ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള സ്ഥിരീകരിച്ചു.
വ്യക്തമായ സൈനിക റോളുകളില്ലാത്ത മുതിര്‍ന്ന ഹിസ്ബുള്ള നേതാക്കളെ ഇസ്രായേല്‍ അപൂര്‍വ്വമായി മാത്രമാണ് ആക്രമിച്ചിട്ടുള്ളത്. മാത്രമല്ല ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ കൂടുതലും ലക്ഷ്യമിട്ടത് ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളെയാണ്.
അവിടെ ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമാണുള്ളത്. അഫീഫിനെ ഇല്ലാതാക്കിയതായ ിഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മാര്‍ ഏലിയാസ് തെരുവില്‍ ഇസ്രായേല്‍ നടത്തിയ രണ്ടാമത്തെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.