കോട്ടയം: ഫൈസൽ ഫസലുദീന്റെ സംവിധാനത്തിൽ സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ‘മേനേ പ്യാർ കിയാ’ എന്ന ചിത്രത്തിന്റെ പൂജ നടന്നു.
ചങ്ങനാശേരി ആനന്ദാശ്രമത്തിൽ നടന്ന ചടങ്ങിൽ മഫത്ലാൽ സിഇഒ രഘുനാഥ് ബാലകൃഷ്ണൻ ഭദ്രദീപം തെളിയിച്ചു. തമിഴിലെ പ്രശസ്ത നടി പ്രീതി മുകുന്ദൻ ചിത്രത്തിൽ നായികയായി എത്തുന്നു.
ഹൃദു ഹറൂണ്‍, പ്രീതി മുകുന്ദൻ, മിഥുട്ടി, അർജ്യു, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റെഡിൻ കിങ്സ്‌ലി, ത്രിക്കണ്ണൻ, മൈം ഗോപി, ബോക്‌സർ ധീന, ജഗദീഷ് ജനാർഥൻ, ജിവിൻ റെക്സ, ബിബിൻ പെരുമ്പിള്ളി, അസ്കർ അലി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഡോൺ പോൾ ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. കണ്ണൻ മോഹൻ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രത്തിൽ അജ്മൽ ഹസ്ബുല്ല സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നു. ഫൈസൽ ഫസലുദീൻ, ഫൈസൽ ബഷീർ എന്നിവർ തിരക്കഥ ഒരുക്കുന്നു.
https://www.instagram.com/reel/DCg5h7Muf-b/?igsh=cDc4NHFrcHV5MHpq
ആർട് ഡയറക്ടർ – സുനിൽ കുമരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ബിനു നായർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പ്രൊഡക്ഷൻ കൺട്രോളർ – ശിഹാബ് വെണ്ണല, വസ്ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – ജിതിൻ പയ്യനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, പ്രൊഡക്ഷൻ ഡിസൈനർ – സൗമ്യധ വർമ്മ,
ഡി ഐ – ബിലാൽ റഷീദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‌സ് – ആന്റണി കുട്ടമ്പുഴ, വിനോദ് വേണുഗോപാൽ, സംഘടനം – കലൈ കിങ്‌സൻ, ഡിസൈൻ- യെല്ലോ ടൂത്‌സ്, സ്റ്റിൽസ് – ഷൈൻ ചെട്ടികുളങ്ങര, പി ആർ ഒ – എ എസ് ദിനേശ്, ശബരി
 

By admin

Leave a Reply

Your email address will not be published. Required fields are marked *