ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി ”റാക്കായി” എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് ടീസര്‍ താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കി. പുതുമുഖ സംവിധായകനായ സെന്തില്‍ നല്ലസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഡ്രംസ്റ്റിക് പ്രൊഡക്ഷന്‍സും മൂവിവേഴ്സ് സ്റ്റുഡിയോസും ചേര്‍ന്നാണ്.
നയന്‍താരയുടെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു ആക്ഷന്‍ റോള്‍ ആണ് റാക്കായി. പീരിയഡ് ആക്ഷന്‍ ഡ്രാമ ജോണറില്‍പെടുന്ന ചിത്രം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം തന്നെയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കുന്നു.
ഗോവിന്ദ് വസന്തയാണ് റാക്കായിയുടെ സംഗീതം ഒരുക്കുന്നത്. ഗൗതം രാജേന്ദ്രന്‍ ഛായാഗ്രഹണവും  പ്രവീണ്‍ ആന്റണി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സിനിമയുടെ താരനിരയുടെയും മറ്റ് സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 പ്രീപ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തിലായി പുരോഗമിക്കുകയാണെന്നും പുതിയ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Promo: https://youtu.be/AsaC-f_C1j0
 

By admin

Leave a Reply

Your email address will not be published. Required fields are marked *