പത്തനംതിട്ട: നഴ്സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലിന് മുകളില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍ പോലീസ് ഇന്ന് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും. കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഇന്ന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ പ്രഫ. എന്‍. അബ്ദുല്‍ സലാം നിര്‍ദേശം നല്കി.
ചുട്ടിപ്പാറ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ അമ്മു എ. സജീവാ(22)ണ് താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍നിന്ന് വീണത്.
വെള്ളിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. അമ്മു ഒരിക്കലും ആത്മഹത്യചെയ്യില്ലായെന്നും സഹപാഠികള്‍ അപായപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം.