കുവൈറ്റ്: കുവൈറ്റില്‍ നിന്ന് ലെബനനിലേക്കുള്ള നാലാമത്തെ ദുരിതാശ്വാസ വിമാനം അബ്ദുല്ല അല്‍ മുബാറക് എയര്‍ ബേസില്‍ നിന്ന് പറന്നുയര്‍ന്നതായി കുവൈറ്റ് റെഡ് ക്രസന്റ്‌റ് സൊസൈറ്റി (കെആര്‍സിഎസ്) അറിയിച്ചു.
‘കുവൈത്ത് ബൈ യുവര്‍ സൈഡ്’ എന്ന പ്രചാരണത്തിന്റെ ഭാഗമായി വിമാനത്തില്‍ 40 ടണ്‍ ഭക്ഷണസാമഗ്രികളും പുതപ്പുകളും അടങ്ങുന്നു.
അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെയും കിരീടാവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് ന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഈ സഹായം വിതരണം ചെയ്യുന്നതെന്ന് കെആര്‍സിഎസ് ചെയര്‍മാന്‍ അംബാസഡര്‍ ഖാലിദ് അല്‍ മുഗാമിസ് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഈ മാനുഷിക ദൗത്യം ലെബനനെ പിന്തുണയ്ക്കുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.