കുവൈറ്റ്: ലിറ്റിൽവേൾഡ് – വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, സാംസ്കാരിക പരിപാടികൾ, വൈവിധ്യമായ ഭക്ഷണരുചികൾ തുടങ്ങി ഒരേ കുടക്കീഴിൽ ഒരുക്കുന്ന കുവൈറ്റിലെ ആദ്യ സംരംഭത്തിന് നവംബർ 20 തുടക്കം കുറിക്കുകയാണ്.
മിശിരിഫ് എക്‌സിബിഷൻ സെന്‌ട്രല് ഏരിയയിൽ ഹാൾ നമ്പർ 6 ന് സമീപത്തുള്ള പാർക്കിങ് ഏരിയയിൽ തുറസ്സായ സ്ഥലത്താണ് കാണികൾക്ക് വിസ്മയം ഒരുക്കി ലിറ്റിൽ വേൾഡ് അവസാന മിനുക്കു പണികൾ അന്തിമ ഘട്ടത്തിലാണ്. 
കുവൈറ്റ്, ഇന്ത്യ, ചൈന, കൊറിയ, ജപ്പാൻ, തായ്‌ലൻഡ്, വിയറ്റ്നാം, ഫിലിപ്പിൻസ് യൂറോപ്പ്, തുർക്കി, ഈജിപ്‌ത്, തുടങ്ങിയ പതിനാലോളം പവലിയനായാണ് ലിറ്റിൽ വേൾഡ് ആദ്യ സീസണിൽ തുടക്കമാവുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ, സാംസ്‌കാരിക പ്രകടനങ്ങൾ, അന്താരാഷ്ട്ര ഭക്ഷണ അനുഭവങ്ങൾ, കുട്ടികൾക്കായി പ്രത്യേകമായി രൂപകൽപന ചെയ്ത‌ വിനോദങ്ങൾക്കായുള്ള വലിയ വിസ്തൃതിയുള്ള സ്ഥലവും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും.
വിവിധ പവലിയനുകളിൽ അതാത് രാജ്യത്തിന്റെ തനത് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള സുവർണാവസരമാണ് സന്ദർശകർക്കായി ഒരുങ്ങിയിരിക്കുന്നത്. അതോടൊപ്പവും വിനോദ കായിക പരിപാടികൾക്കായുള്ള പ്രത്യേക എന്റർടൈൻമെന്റ് ഏരിയയും കുട്ടികൾക്കുള്ള ഫൺഫെയർ എന്നിവക്കുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ഏറെ ആകർഷിക്കപ്പെടുന്ന വിവിധ രാജ്യങ്ങളുടെ ഭക്ഷണ തിരഞ്ഞെടുക്കാനുള്ള വിവിധ ശാലകൾ ലിറ്റിൽ വേൾഡ് ഒരുക്കിയിട്ടുണ്ട്. ഭക്ഷണ വ്യത്യസ്‌തമായ കാഴ്‌ച ഒരുക്കുന്നതിന്റെ ഭാഗമായി സന്ദർശകർക്കായി മൃഗശാല കൂടി ഒരുക്കുന്നതാണ് സംഘാടകർ അറിയിച്ചു.
ഇരുപത്തിയഞ്ച് വർഷത്തോളം ദുബായ് ഗ്ലോബൽ വില്ലേജിൽ വിവിധ പവലിയനുകൾ ഒരുക്കിയ വേഗ ഇന്റർനാഷണൽ എക്‌സിബിഷൻസ് ആണ് പരിപാടിയുടെ മുഖ്യസംഘാടകർ.

By admin

Leave a Reply

Your email address will not be published. Required fields are marked *